ഒരു പതിറ്റാണ്ട് മുമ്പാണ് വിഖ്യാത ചിത്രകാരന് ലിയനാര്ഡോ ഡാവിഞ്ചിയുടെ ചിത്രമായ ‘യേശുവിന്റെ അവസാനത്തെ അത്താഴം 'ചിത്രം വിവാദമാകുന്നത്. ചിത്രത്തിലെ യേശുവിന്റെ ശിഷ്യരിലൊരാള് മഗ്ദലന മറിയമാണെന്ന വാദിച്ച പുസ്തകത്തിനും ഹോളിവുഡ് സിനിമക്കും വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞെങ്കിലും ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം ചിത്രത്തില് മറ്റൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്.യേശുവിന്റെ അവസാനത്തെ അത്താഴത്തെക്കുറിച്ചുള്ള ചിത്രങ്ങളില് ഏറ്റവും വിഖ്യാതമായത് ലിയനാര്ഡോ ഡാവിഞ്ചിയുടേതാണ്. അതിനുമുമ്പുണ്ടായിരുന്ന ചിത്രങ്ങളിലെല്ലാം യേശുവിനേയും 12 ശിഷ്യന്മാരേയും പ്രഭാ വലയത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. ദിവ്യത്വം വേര്തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തലക്കു പിന്നില് പ്രഭാവലയം വരച്ചു ചേര്ത്തിരുന്നത്. എന്നാല് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെ യേശുവിനും ശിഷ്യര്ക്കും ദിവ്യത്വത്തിന്റെ സൂചകമായ പ്രഭാവലയമില്ല. സാധാരണ മനുഷ്യരായാണ് എല്ലാവരേയും അദ്ദേഹം തന്റെ ചിത്രത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്ന പതിനഞ്ചാം നൂറ്റാണ്ടില് ലിയനാര്ഡോ ഡാവിഞ്ചി വരച്ച അവസാനത്തെ അത്താഴമെന്ന ...