Skip to main content

രാജവിനോപ്പം സംസ്കരിക്കാൻ രാജ്ഞിയെയും കൊന്നു...

പ്രാചീനകാലത്ത് ജീവിച്ചിരുന്ന സൈബീരിയന് രാജാവിനൊപ്പം സംസ്‌ക്കരിക്കാന് രാജ്ഞിയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നതിന്റെ ഗവേഷണ തെളിവുകള് പുറത്ത്. രാജ്ഞിയെ മാത്രമല്ല രാജകൊട്ടാരത്തിലെ 35 പേരെയും രാജാവിനൊപ്പം സംസ്‌ക്കരിക്കുന്നതിനായി കൂട്ടക്കൊല ചെയ്തെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.സൈബീരിയന് രാജാവിന്റെ രാജ്ഞിക്കും അനുചരവൃന്ദത്തിനുമാണ് ഈ ദുര്വിധിയുണ്ടായത്. അര്ബുദബാധയെതുടര്ന്നാണ് രാജാവ് മരിച്ചതെന്ന് കല്ലറയില് നിന്നും ലഭിച്ച എല്ലുകളില് നിന്നും, പരിശോധനകളിൽ നിന്നും വ്യക്തമായി. രാജാവിനൊപ്പം സംസ്‌ക്കരിച്ച രാജ്ഞിയുടെ ഭൗതികാവശിഷ്ടങ്ങള് പരിശോധിച്ചതില് നിന്നാണ് ഇവരുടെ മരണം സ്വാഭാവികമല്ലെന്ന് തെളിഞ്ഞത്. രാജാവിനൊപ്പം അടക്കുന്നതിനായി ഇവരെ വിഷം നല്കികൊല്ലുകയായിരുന്നുവെന്നാണ് പുരാവസ്തുഗവേഷകര് പറയുന്നത്.രാജാവിനും രാജ്ഞിക്കുമൊപ്പം 35 പേരെയാണ് കൂട്ടമായി സംസ്‌ക്കരിച്ചത്. ഇതില് 16 പുരുഷന്മാരും 13 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. രാജാവിന്റെ 'മരണാനന്തര ജീവിതത്തിലെ സുഖസൗകര്യങ്ങള്' ഉറപ്പുവരുത്തുന്നതിന് അനുചരവൃന്ദത്തെ ഒന്നാകെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. രാജാവിന്റെ ശവശരീരം മമ്മിയാക്കി നാല്പ്പത് ദിവസത്തോളം പ്രദര്ശിപ്പിച്ചതിന് ശേഷമാണ് സംസ്‌ക്കരിച്ചത്.ഈ സൈബീരിയന് രാജാവിന്റെ ശവക്കല്ലറക്കു സമീപത്തു നിന്നും 14 കുതിരകളുടെ ഭൗതികാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. പരിവാരങ്ങള്ക്കൊപ്പം കൊലചെയ്യപ്പെട്ടത് രാജ്ഞിയാണോ രാജാവിന്റെ പ്രിയ വെപ്പാട്ടിയാണോ എന്നത് ഉറപ്പിക്കാനായിട്ടില്ലെന്നും പറയപ്പെടുന്നു. ഇവരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് മാത്രമാണ് തെളിയിക്കാനായത്. ബിസി 484-425 കാലത്ത് ജീവിച്ചിരുന്ന ഹെറോഡോട്ടസ് ഇത്തരത്തില് രാജാക്കന്മാര്ക്കൊപ്പം സംസ്‌ക്കരിക്കുന്ന രീതിയെക്കുറിച്ച് പറയുന്നുണ്ട്.രാജാവിനെ സംസ്‌ക്കരിച്ച കുന്നിനു സമീപപ്രദേശങ്ങളിൽ എവിടെയോ വെച്ചായിരിക്കണം അനുയായികളെ കൂട്ടക്കൊല ചെയ്തതെന്ന് കരുതപ്പെടുന്നു. 'രാജാവിന്റെ സ്വകാര്യ സ്വത്തുക്കളായാണ് അനുയായികളേയും രാജ്ഞികളേയും കരുതപ്പെട്ടിരുന്നത്. അതുകൊണ്ടാണ് അവര്ക്ക് മരണത്തിലും രാജാവിനെ പിന്തുടരേണ്ടി വന്നത്. ഇവരുടെ മരണങ്ങള് കൊലപാതകമാണ് എന്നതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകസംഘത്തിലെ പ്രൊഫ. പര്സിംഗര് പറഞ്ഞു.

Comments

Popular Posts

Mayanadhi Movie Direct Download Link

http://bit.do/Mayanadhi400_DDL1

Happy Independence Day

Sudani From Nigeria Direct Link

Sudani From Nigeria