Skip to main content

യേശുവിന്റെ അവസാനത്തെ അത്താഴം ഡാവിഞ്ചി ചിത്രം യഥാർത്ഥ രഹസ്യം...

ഒരു പതിറ്റാണ്ട് മുമ്പാണ് വിഖ്യാത ചിത്രകാരന് ലിയനാര്ഡോ ഡാവിഞ്ചിയുടെ ചിത്രമായ ‘യേശുവിന്റെ അവസാനത്തെ അത്താഴം
'ചിത്രം വിവാദമാകുന്നത്. ചിത്രത്തിലെ യേശുവിന്റെ ശിഷ്യരിലൊരാള് മഗ്ദലന മറിയമാണെന്ന വാദിച്ച പുസ്തകത്തിനും ഹോളിവുഡ് സിനിമക്കും വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞെങ്കിലും ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം ചിത്രത്തില് മറ്റൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്.യേശുവിന്റെ അവസാനത്തെ അത്താഴത്തെക്കുറിച്ചുള്ള ചിത്രങ്ങളില് ഏറ്റവും വിഖ്യാതമായത് ലിയനാര്ഡോ ഡാവിഞ്ചിയുടേതാണ്. അതിനുമുമ്പുണ്ടായിരുന്ന ചിത്രങ്ങളിലെല്ലാം യേശുവിനേയും 12 ശിഷ്യന്മാരേയും പ്രഭാ വലയത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. ദിവ്യത്വം വേര്തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തലക്കു പിന്നില് പ്രഭാവലയം വരച്ചു ചേര്ത്തിരുന്നത്. എന്നാല് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെ യേശുവിനും ശിഷ്യര്ക്കും ദിവ്യത്വത്തിന്റെ സൂചകമായ പ്രഭാവലയമില്ല. സാധാരണ മനുഷ്യരായാണ് എല്ലാവരേയും അദ്ദേഹം തന്റെ ചിത്രത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്ന പതിനഞ്ചാം നൂറ്റാണ്ടില് ലിയനാര്ഡോ ഡാവിഞ്ചി വരച്ച അവസാനത്തെ അത്താഴമെന്ന ചിത്രമാണ് ലോകത്ത് ഏറ്റവും കൂടുതല് മനുഷ്യര് തിരിച്ചറിയുന്ന പെയിന്റിംഗുകളില് ഒന്ന്. അതുവരെയുള്ള സ്വാഭാവികരീതിയായിരുന്നു യേശുവിനും ശിഷ്യര്ക്കും പ്രഭാവലയം വരച്ചു ചേര്ക്കുക എന്നത്. ഈ അലിഖിത നിയമമാണ് ഡാവിഞ്ചി നിശബ്ദമായി തകര്ത്തു കളഞ്ഞത്. യേശുവും ശിഷ്യരും സാധാരണ മനുഷ്യരാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ലിയൊനാര്ഡോ ചിത്രത്തില് പ്രഭാവലയം വരച്ചു ചേര്ക്കാതിരുന്നത്. ഇതാണ് അവസാനത്തെ അത്താഴത്തിന്റെ യഥാര്ഥത്തില് അറിയപ്പെടേണ്ട രഹസ്യം ഡാവിഞ്ചി ചിത്രങ്ങളെക്കുറിച്ച് 15 വര്ഷമായി പഠനം നടത്തുന്ന മാരിയോ ടഡൈ പറയുന്നു.വിഞ്ചി കോഡ് എന്ന ബെസ്റ്റ് സെല്ലര് പുസ്തകത്തിലും പിന്നീട് ഇറങ്ങിയ ഹോളിവുഡ് ചിത്രത്തിലും ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം എന്ന ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നത് ശിഷ്യനായ ജോണ് അല്ലെന്നും മഗ്ദലനമറിയമാണെന്നുമായിരുന്നു പുസ്തകവും സിനിമയും പറഞ്ഞ പ്രധാനരഹസ്യം. എന്നാല് ഇത് വലിയ വിമര്ശനങ്ങള് ഏറ്റുവാങ്ങുകയും സിനിമയിലും പുസ്തകത്തിലും പറഞ്ഞിരിക്കുന്നത് മണ്ടത്തരമാണെന്ന് തെളിയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പുസ്തകത്തിലും സിനിമയിലും പറഞ്ഞത് തെറ്റാണെങ്കിലും അതിനേക്കാള് ശക്തമായ സന്ദേശമാണ് തന്റെ ചിത്രത്തിലൂടെ ഡാവിഞ്ചി നല്കിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

Comments

Popular Posts

Mayanadhi Movie Direct Download Link

http://bit.do/Mayanadhi400_DDL1

Happy Independence Day

Sudani From Nigeria Direct Link

Sudani From Nigeria