Skip to main content

നദി തീരത്തെ ശവക്കല്ലറ തുറന്നു കണ്ടത്തിയത് 2300 വർഷം പഴയ 30 മമ്മികൾ..

ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. കാര്യമായ കേടുപാടുകളില്ലാത്ത ഈ മമ്മികള് സൂക്ഷിച്ചിരുന്നത് നൈല് നദീ തീരത്തെ നഗരമായ മിന്യയിലാണ്. പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള് ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു.ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള് ഗാബേലിനെ പുതിയ കണ്ടെത്തല് പുരാവസ്തു ഗവേഷകരുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ്കൊക്കിന്റെ തലയാണുള്ളത്. ടുണ അല് ഗബാലില് നിന്നും ആദ്യമായാണ് മനുഷ്യമമ്മികള് കണ്ടെത്തുന്നത്. കെയ്‌റോയില് നിന്നും 135 മൈല് അകലെയാണ് ഈ ഗ്രാമം. പുരോഹിതന്മാരോ സമൂഹത്തില് ബഹുമാനം അര്ഹിക്കുന്നവരോ ആണ് ഈ മമ്മികളില് അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന രീതി വിശകലനം ചെയ്തതില് നിന്നുള്ള നിഗമനം. ചിത്രപണികള് ചെയ്ത മൂടികളില് അടച്ച ആറ് മമ്മികളും കളിമണ്ണില് തീര്ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില് എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തുഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. തറനിരപ്പില് നിന്നും ആറ് മീറ്റര്അടിയില് നിന്നാണ് മമ്മികള് കണ്ടെത്തിയിട്ടുള്ളത്. പൗരാണിക ഈജിപ്ഷ്യന് കാലത്തെയും ഗ്രോക്കോ റോമന് കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്അല് അനാനി പറഞ്ഞു. പ്രദേശത്തെ പുരാവസ്തു ഖനനം ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വൈകാതെ കൂടുതല് മമ്മികളടക്കമുള്ള അമൂല്യ വസ്തുക്കള് ലഭിക്കുമെന്നുമാണ് ഈജിപ്ഷ്യന് പുരാവസ്തു വകുപ്പ് അറിയിക്കുന്നത്. പ്രധാനമായും മമ്മികള് അടക്കമുള്ള പൗരാണിക അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈജിപ്തിലെ വിനോദ സഞ്ചാരം വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. 2011ലെ സായുധ കലാപമാണ് ഇതിന് പ്രധാന കാരണമായത്. രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്വേകുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് കരുതപ്പെടുന്നത്.

Comments

Popular Posts

Mayanadhi Movie Direct Download Link

http://bit.do/Mayanadhi400_DDL1

Happy Independence Day

Sudani From Nigeria Direct Link

Sudani From Nigeria