Skip to main content

റോമൻ സൈനാധിപൻന്റെ കൊട്ടാരം ആചാര്യപ്പെടുതും പഴക്കം 2000 വർഷം..

ഇറ്റാലിയന് തലസ്ഥാനത്തെ സബ്‌വേ വികസിപ്പിക്കുന്ന പണി നടക്കുന്നതിനിടെ അവിചാരിതമായാണ് 2,000 വര്ഷം പഴക്കമുള്ള റോമന് സൈനാധിപന്റെ കൊട്ടാരം കണ്ടെത്തിയത്. റോമിലെ മെട്രോ സി ലൈന് നിര്മാണമാണ് പുരാവസ്തു ഗവേഷകരെ ആശ്ചര്യപ്പെടുത്തിയ കണ്ടെത്തലിലേക്ക് വഴിവെച്ചത്. മൊസൈക്ക് ചിത്രങ്ങളും മാര്ബിള് തറകളും ചിത്രങ്ങള് നിറഞ്ഞ ചുമരുകളുമുള്ള കൊട്ടാരത്തിന് കുറഞ്ഞത് 14 മുറികളും ഒരു നടുമുറ്റവുമുണ്ട്. തറനിരപ്പില് നിന്നും 40 അടി താഴെ നിന്നാണ് റോമന് സൈനാധിപന്റെ കൊട്ടാരം കണ്ടെത്തിയിരിക്കുന്നത്. 'ആശ്ചര്യപ്പെടുത്തിയ പൗരാണിക നിര്മാണം' എന്നാണ് കൊട്ടാരത്തെ നാഷണല് റോമന് മ്യൂസിയം സ്‌പെഷല് സൂപ്പര് ഇന്റന്ഡന്റ് ഫ്രാന്സെസ്‌കോ പ്രോസ്‌പെരെറ്റി വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയ 14 മുറികളില് ഒന്നില്ചൂടാക്കാനുള്ള സംവിധാനം പോലുമുണ്ട്. കൊട്ടാരത്തിന്റെ നടുവിലായാണ് ജലധാര സജ്ജീകരിച്ചിരിക്കുന്നത്. കൊട്ടാരത്തിനോടു ചേര്ന്ന് മറ്റൊരു വലിയ കെട്ടിടം കൂടി കണ്ടെത്തിയിട്ടുണ്ട്. നിര്മാണരീതി വിലയിരുത്തി ഇത് കലവറയാണെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും കാര്യമായ കേടുപാടുകളില്ലാതെ ഈ കൊട്ടാരവും അനുബന്ധ വസ്തുക്കളും സംരക്ഷിക്കപ്പെട്ടതാണ് പുരാവസ്തു ഗവേഷകരെ കൂടുതല് ആശ്ചര്യപ്പെടുത്തുന്നത്. കുറഞ്ഞത് നാല് മീറ്ററോളം ഇനിയും കുഴിച്ചെടുക്കാനുണ്ടെന്നത് ഗവേഷകരെ കൂടുതല് ആവേശത്തിലാക്കുന്നുണ്ട്. മൂന്നാം നൂറ്റാണ്ടില് ഈ കൊട്ടാരംബോധപൂര്വ്വം മണ്ണിട്ടു നികത്തിയതാണെന്നാണ് കരുതപ്പെടുന്നത്. റോമന് ചക്രവര്ത്തി അരിലിയന് എഡി 271ല് നഗരത്തിനായി സംരക്ഷണ മതിലുകള് നിര്മിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ഇത്. കൊട്ടാര നിര്മാണത്തിനുപയോഗിച്ച മരം കൊണ്ടുള്ള ബീമുകളും മറ്റും ഉത്ഖനനത്തിനിടെ ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. സാധാരണ നിര്മാണ പ്രവര്ത്തികളോട് അനുബന്ധിച്ച് ഉണ്ടാകാത്ത അത്രയും ആഴത്തില് കുഴിയെടുത്ത മെട്രോ നിര്മാണത്തിനാണ് ഈ കണ്ടെത്തലിന് പ്രത്യേകം നന്ദി പറയേണ്ടത്. റോമന് സൈനാധിപന്റെ കൊട്ടാരത്തിന്റെ കണ്ടെത്തല് മൂലം മെട്രോ നിര്മാണം താല്ക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. ഉത്ഖനനം പൂര്ത്തിയാകുന്ന മുറയ്ക്ക് ഈ കൊട്ടാരത്തെ ഭാഗങ്ങളായി ഇവിടെ നിര്മിക്കുന്ന മെട്രോ സ്‌റ്റേഷനില് തന്നെ പുനഃസൃഷ്ടിക്കും. അംബ അരാഡം മെട്രോ സ്‌റ്റേഷനിലെ പ്രധാന ആകര്ഷകമായി ഈ കൊട്ടാരം മാറുമെന്ന് ഉറപ്പ്. റോം മെട്രോ സി ലൈനിന്റെ നിര്മാണം ഇപ്പോള് തന്നെ വര്ഷങ്ങള് വൈകിയാണ് പുരോഗമിക്കുന്നത്. പുരാവസ്തുക്കളുടെ കണ്ടെത്തല് മാത്രമല്ല ഭരണരംഗത്തെ തടസങ്ങളും അഴമതിയുമെല്ലാം മെട്രോ നിര്മാണത്തെ ബാധിച്ചിരുന്നു. 2016 മെയിലും മെട്രോ നിര്മാണത്തിനിടെ പുരാവസ്തു ശേഖരം കണ്ടെത്തിയിരുന്നു. 30 അടിയോളം താഴ്ചയില് 9,600 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് അന്ന് കണ്ടെത്തിയത്. കറുപ്പും വെള്ളയും നിറത്തിലുള്ള മൊസൈക്കുകള് പാകിയ നിലവും ചുമര് ചിത്രങ്ങളും അന്ന് കണ്ടെത്തിയിരുന്നു. 39 മുറികളുള്ള കൊട്ടാരമായിരുന്നു അത് കണ്ടെത്തിയത്. 2014ല് സബ്‌വേ നിര്മാണത്തിനിടെ പൗരാണിക കൃഷിസ്ഥലവും പുരാവസ്തുഗവേഷകര് കണ്ടെത്തിയിരുന്നു. ചുരുക്കത്തില് സബ്‌വേ നിര്മാണം മൂലം ലോട്ടറിയടിച്ചിരിക്കുന്നത് ഇറ്റലിയിലെ പുരാവസ്തുവകുപ്പിനാണ്.

Comments

Popular Posts

Mayanadhi Movie Direct Download Link

http://bit.do/Mayanadhi400_DDL1

Happy Independence Day

Sudani From Nigeria Direct Link

Sudani From Nigeria