Skip to main content

ശരീരത്തിൽ നിന്നും വേർപെട്ട തലക്ക് ജീവൻ അത്ഭുതം ഈ കണ്ടു പിടുത്തം..

ഇനി മുതൽ ബൈക്കിൽ കയറുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ വേണ്ടയോ എന്നകാര്യത്തിൽ ഒരാലോചനയുടെ ആവശ്യമില്ല. ഏതു സൂപ്പർ കംപ്യൂട്ടറിനെയും തോൽപിക്കുന്ന ഡേറ്റ പ്രൊസ്സസിങ് വേഗവും ഡേറ്റ സ്റ്റോറേജ് സംവിധാനവുമുള്ള മസ്തിഷ്കത്തോട് കുറച്ചുകൂടി ബഹുമാനമാകാം. നമ്മുടെ ശരീരമില്ലെങ്കിലും ജീവനോടെ നിലനിൽക്കാൻ കഴിയുന്ന മഹാസംഭവമാണ് മസ്തിഷ്കം എന്ന് ശാസ്ത്രജ്ഞർ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുന്നു. ശരീരവുമായി ബന്ധമില്ലാതെ ജീവനോടെ തുടർന്ന മസ്തിഷ്കം അതേ അവസ്ഥയിൽ ഉണർന്നു പ്രവർത്തിക്കുമോ എന്നാണ് ഇനി ശാസ്ത്രജ്ഞർ അന്വേഷിക്കുന്നത്. അതു സാധ്യമായാൽ മനുഷ്യജന്മത്തെ സംബന്ധിച്ച ആശയങ്ങൾ പോലും പൊളിച്ചെഴുതേണ്ടി വരും. മരണാനന്തരജീവിതവും മരണമില്ലാത്ത ജീവിതവുമൊക്കെ സാധ്യമായെന്നു വരും.പെട്ടെന്ന് ഒരു സങ്കൽപവും പൊളിക്കേണ്ട സാഹചര്യമില്ല. കാരണം, ഈ ഗവേഷണം ഇപ്പോൾ പ്ലേ ക്ലാസിലാണ്. നിലവിൽ പരീക്ഷണം നടത്തിയിരിക്കുന്നത് പന്നിയിലാണ്. പന്നിയുടെ തലയിൽ നിന്നു മസ്തിഷ്കം എടുത്തു മാറ്റിഓക്സിജൻ സമ്പുഷ്ടമായ കൃത്രിമരക്തം താളത്തിൽ പമ്പ് ചെയ്തുകൊടുക്കുന്ന ബ്രെയിൻ എക്സ് സംവിധാനത്തിൽ ഘടിപ്പിച്ചു. ശരീരത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് മസ്തിഷ്കത്തിനുള്ള പ്രയോജനം അതാണല്ലോ. 36 മണിക്കൂർ നേരം മസ്തിഷ്കം ജീവനോടെ നിലനിർത്തി. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ ആഴത്തിലുള്ള പഠനത്തിനുവേണ്ടിയാണ് ഈ പരീക്ഷണം എന്നാണ് ഗവേഷണത്തിനു നേതൃത്വം നൽകിയ ന്യൂറോസയന്റിസ്റ്റ് നെനദ് സെസ്റ്റൻ പറയുന്നത്.എന്നാൽ, പന്നിയിൽ വിജയകരമായി നടന്ന പരീക്ഷണം മനുഷ്യരിൽ നടത്തിവിജയിച്ചാൽ, ഞാൻ എന്ന സങ്കൽപത്തിലെ നമ്മുടെ ആത്മാവും മനസാക്ഷിയും ചിന്തകളും ഭാവനകളുമെല്ലാം അടങ്ങുന്ന പ്രതിഭാസം ശരീരത്തിന്റെ സാന്നിധ്യമില്ലാതെ നിലനിർത്താൻ കഴിഞ്ഞേക്കും. അതായത്, ശരീരം നശിച്ചുപോയാലും മസ്തിഷ്കത്തിന്റെ തുടർച്ചയിലൂടെ ജീവിതം തുടരാനാവും. ഈ ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിച്ചാൽ എത്തിപ്പെടാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ സ്ഥിതിവിശേഷമാണിത്.അവിടെ വരെ എത്താൻ എത്ര കാലമെടുക്കും എന്നത് കണ്ടറിയണം. കാരണം, പന്നിയിൽ നടത്തിയ പരീക്ഷണം മനുഷ്യരിൽ നടത്തുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ പോലുമാവില്ല; ധാർമികപ്രശ്നങ്ങൾ, ചോദ്യങ്ങൾ, വെല്ലുവിളികൾ. പന്നിയുടെ മസ്തിഷ്കത്തിൽ മനുഷ്യമസ്തിഷ്കത്തിലെപ്പോലെയുള്ള ഇടപാടുകളില്ലാത്തതിനാൽ പഠനങ്ങൾ പരിമിതമാണ്. മനുഷ്യമസ്തിഷ്കത്തെ ജീവനോടെ സ്വതന്ത്രമായി നിലനിർത്താനായെങ്കിൽ മാത്രമേ മസ്തിഷ്കം ഉണർവോടെ നിൽക്കുമോ എന്നു മനസ്സിലാക്കാനാവൂ. അതു വിജയിച്ചെങ്കിലേ ബാക്കിയുള്ളൂ.

Comments

Post a Comment

Popular Posts

Memories Download

Memories 700mb 250Mb HEVC Movie

Happy Independence Day

Kallai FM

Kallai FM 400mb